തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു; മൂരാട് കോട്ടക്കൽ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു
പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു. വടകര തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊയിലാണ്ടിയിലെ ബോട്ടുമാണ് തെരച്ചില്‍ നടത്തുന്നത്.
ഇന്ന് രാവിലെ 8.40ഓടെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയില്‍പ്പെട്ട് കാണാതായത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘത്തിലെ ഒരാളാണ് ഷാഫി. വേലിയിറക്കം ഉള്ളപ്പോഴാണ് ഇവര്‍ മീന്‍ പിടിക്കാനിറങ്ങിയത്.