‘നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സഫലീകരിക്കുന്നതിന് മുഖ്യ പങ്കുവഹിച്ച ജനനേതാവ്’; കെ.കെ. മാധവന്‍ അനുസ്മരണം സംഘടിപ്പിച്ച് സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലും പി.ടി.എ യും


നടുവണ്ണൂര്‍: അന്തരിച്ച മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്‌പോണ്‍സറിങ്ങ് കമ്മിറ്റി അംഗവുമായ കെ.കെ. മാധവന്റെ നിര്യാണത്തില്‍ സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലും പി.ടി.എ യും അനുശോചിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി .പി. ദാമോദരന്‍ മാസ്റ്റര്‍ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സഫലീകരിക്കുന്നത് മുഖ്യ പങ്കുവഹിച്ച ജനനേതാവായിരുന്നു കെ. കെ. മാധവന്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. പി.ടി.എ. പ്രസിഡണ്ട് അഷ്‌റഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍
മൂസക്കോയ നടുവണ്ണൂര്‍ എസ്.എം. സി. ചെയര്‍മാന്‍ ഷിബീഷ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ. ഷീജ, അധ്യാപകരായ സുജിഷ് ,വി.സി. സാജിദ് ,അനീഷ്, ഷീല മുസ്തഫ പാലോളി എന്നിവര്‍ സംസാരിച്ചു.