കേന്റീന്‍ പ്രവര്‍ത്തനം ഇനി കൂടുതല്‍ സൗകര്യത്തോടെ; മേലടി ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച കേന്റീന്‍ തുറന്നു
മേലടി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച കേന്റീന്‍ തുറന്നു. കാന്റീനിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു.
തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലീന പുതിയോട്ടില്‍, മെമ്പര്‍മാരായ രാജീവന്‍ കൊടലൂര്‍, എം.കെ. ശ്രീനിവാസന്‍, രമ്യ.എ.പി, നിഷിത, സുനിത ബാബു, എംപി. ബാലന്‍, റംല പി.വി, അഷീദ, ജോയിന്റ് ബി.ഡി.ഒ, കൃഷ്ണകുമാര്‍, വനിത വികസന ഓഫീസര്‍ പ്രസാദ്, എന്നിവര്‍ സംസാരിച്ചു. മഹിമകുടുംബ ശ്രീ സെക്രട്ടറി ദേവി നന്ദിയും പറഞ്ഞു.