ഇനി പുതിയ ഭാരവാഹികള്‍; സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കൊയിലാണ്ടി സെന്റര്‍ മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


കൊയിലാണ്ടി: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കൊയിലാണ്ടി സെന്റര്‍ മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാനായി യു.കെ ചന്ദ്രന്‍, വൈസ് ചെയര്‍മാനായി എം. സുരേന്ദ്രന്‍, കണ്‍വീനറായി സി.രാമകൃഷ്ണന്‍, ജോയിന്റ് കണ്‍വീനര്‍ പി.എം. ബിജു, ട്രഷറര്‍ സ്ഥാനത്തേയ്ക്ക് എം.എം. ശ്യാമള എന്നിവരെ തെരഞ്ഞെടുത്തു.

കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. മേഖല ചെയര്‍മാന്‍ യു.കെ. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സോണല്‍ ചെയര്‍മാന്‍ സി.പി. ആനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. പി. ചന്ദ്രശേഖരന്‍, അഡ്വ.കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സി. രാമകൃഷ്ണന്‍ സ്വാഗതവും എം.എം. ശ്യാമള നന്ദിയും പറഞ്ഞു.