വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, വേതനം അതാത് മാസം തന്നെ നല്‍കുക; കടകള്‍ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ്ണയുമായി റേഷന്‍ വ്യാപാരികള്‍


കൊയിലാണ്ടി: റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ഡയരക്ട് പെയ്‌മെന്റ് സിസ്റ്റം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക.
വേതനം അതാത് മാസം തന്നെ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

സമരം AKRRDA സംസ്ഥാന സെക്രട്ടറി പി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുതുക്കോട് രവീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മാലേരി മൊയ്തു, ഇ.പി. ശ്രീധരന്‍, ശശി മങ്കര, ജയപ്രകാശ്, സി.സി. കൃഷ്ണന്‍, ടി. സുഗതന്‍, സി.കെ വിശ്വന്‍, പ്രീത ഗിരീഷ്, മിനി പ്രസാദ്, എന്നിവര്‍ സംസാരിച്ചു. കെ.കെ. പരീത് സ്വാഗതവും വി.പി. നാരായണന്‍ നന്ദിയും രേഖപ്പെടുത്തി. കെ.കെ പ്രകാശന്‍, യു.ഷിബു, വി.പി. ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.