‘രണ്ടുമാസത്തെ കമ്മീഷന്‍ കുടിശ്ശിക അനുവദിക്കുക, ക്ഷേമനിധി അപാകതകള്‍ പരിഹരിക്കുക’; റേഷന്‍ കടകള്‍ അടച്ചുകൊണ്ട് കൊയിലാണ്ടി താലൂക്ക് സപ്ലെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണയുമായി റേഷന്‍ കോഡിനേഷന്‍ കമ്മിറ്റി


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് സപ്ലെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി റേഷന്‍ കോഡിനേഷന്‍ കമ്മിറ്റി. റേഷന്‍ കടകള്‍ അടച്ചുകൊണ്ട് ക്ഷേമനിധി അപാകതകള്‍ പരിഹരിക്കുക, രണ്ടുമാസത്തെ കമ്മീഷന്‍ കുടിശ്ശിക അനുവദിക്കുക, ആയിരം രൂപ ഓണം അലവന്‍സ് അനുവദിക്കുക, എഫ്‌സിയില്‍ നിന്നും റേഷന്‍കടയിലേക്ക് നേരിട്ട് സാധനം എത്തിക്കുക, കിറ്റ് കമ്മീഷന്‍ പൂര്‍ണമായും അനുവദിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണാ സമരം നടത്തിയത്.

ധര്‍ണ്ണ എ.കെ.ആര്‍.ആര്‍.ഡി.എ. സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മൊയ്തു മാലേരി, ശശി മങ്ങര, കെ.കെ പ്രകാശന്‍, സി.കെ വിശ്വന്‍, കെ.കെ സുഗതന്‍, മിനി പ്രസാദ്, വി.പി നാരായണന്‍, വി.എം ബഷീര്‍, പ്രീത എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. കെ.കെ പരീത് സ്വാഗതവും യു ഷിബു നന്ദിയും പറഞ്ഞു.

Summary: the-ration-coordination-committee-staged-a-sit-in-in-front-of-the-koyaladi-taluk-supply-office.