പിഷാരികാവ് ക്ഷേത്ര മഹോത്സവത്തിനായി ഒരുങ്ങി നാട്; സഹാനി ഹോസ്പിറ്റലിന്റെയും ജെ.സി.ഐ യുടെയും പ്രാഥമിക ശുശ്രൂഷാ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോല്‍സവത്തോടനുബന്ധിച്ച് ജെസിഐ കൊയിലാണ്ടിയും സഹാനി ഹോസ്പിറ്റല്‍ നന്ദി ബസാറും സംയുക്തമായി നടത്തുന്ന പ്രാഥമിക ശുശ്രൂഷ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി.
പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം തുടര്‍ ചികിത്സ ആവശ്യമുള്ള പക്ഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി സൗജന്യ ആംബുലന്‍സ് സേവനവും ലഭ്യമാണ്
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജെസിഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ അഖില്‍ എസ്. കുമാര്‍, സെക്രട്ടറി ഡോ സൂരജ് എസ്.എസ്, ഡോ കൃഷ്ണ, സഹാനി ഹോസ്പിറ്റല്‍ പിആര്‍ഒ അരുണ്‍ എം, രജീഷ്, അഡ്വ പ്രവീണ്‍, ജിതേഷ്, ശ്രീജിത്ത് എന്നിവര്‍ ചടങ്ങില്‍ സബന്ധിച്ചു.