പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
പയ്യോളി: പയ്യോളിയിൽ ഇന്നലെ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. അയനിക്കാട് പാലേരിമുക്ക് സ്വദേശി അജിത്ത് ആർ കൃഷ്ണയാണ് മരിച്ചത്. പാലേരി കൃഷ്ണൻറെ മകനാണ്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. പയ്യോളി ഹൈസ്കൂളിന് സമീപത്ത് തണൽ റോഡിനോട് ചേർന്നുള്ള റെയിൽവേ ട്രാക്കിലാണ് ട്രെയിൻ തട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടത്. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ ഇന്നലെ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
വടകര ഗവ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹമുള്ളത്. മാതാവ്: രാധ, സഹോദരി അനുജ. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്ക ശേഷമാണ് സംഭവം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.