ഉപജില്ല, ജില്ലാ കലോത്സവ വിജയികളുടെ ആഘോഷ യാത്രയും കലാപരിപാടികളും; പേരാമ്പ്ര മേഖല നന്മ കണ്‍വെന്‍ഷന് വേദിയായി കൂരാച്ചുണ്ട്


കൂരാച്ചുണ്ട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’ യുടെ പേരാമ്പ്ര മേഖല കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കൂരാച്ചുണ്ട് വ്യാപാര ഭവനില്‍ വച്ച് നടന്ന പരിപാടി കൂരാച്ചുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ കെ.പി ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ടൗണില്‍ നമ്മ ബാലയരങ്ങിലെ ഉപജില്ല, ജില്ലാ കലോത്സവ വിജയികളുടെ ആഘോഷ യാത്രയ്ക്ക് ശേഷം പരിപാടി ആരംഭിച്ചു.

മേഖല സെക്രട്ടറി സുരേഷ് കനവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേഖല പ്രസിഡന്റ് രവി കൊഴക്കോടന്‍ അധ്യഷത വഹിച്ചു. ജില്ലാ കമ്മറ്റിയഗം ജോസ് കൂരാച്ചുണ്ട് , ശ്രീധരന്‍ നൊച്ചാട്, ലതാ നാരായണന്‍, നന്മ ബാലയരങ്ങ് മനോജ് മംഗലശേരി, എം.എം മൊയ്തീന്‍, കുര്യന്‍ സി. ജോണ്‍ , ശ്രീധരന്‍ പെരുവണ്ണാമൂഴി പ്രമോദ് ചാലിക്കര, ചന്ദ്രന്‍ കുരാച്ചുണ്ട്, ജോണി കക്കയം, ചന്ദ്രന്‍ പരിയാരം, സത്യന്‍ വി.കെ, ബാലകൃഷ്ണന്‍ സി.എം എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് മേഖല കണ്‍വന്‍ഷന്‍ സംസ്ഥാന ബാലയരങ്ങ് കണ്‍വീനര്‍ കലാമണ്ഡലം സത്യവ്രതന്‍ മാഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷിബു മുത്താട്ട് മുഖ്യപ്രഭാഷണം നടത്തി. ലതാ നാരായണന്‍ നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളോടെ കണ്‍വന്‍ഷന്‍ സമാപിച്ചു.