എം.സി.എഫ് കെട്ടിടം മാറ്റി സ്ഥാപിക്കുക; ചെങ്ങോട്ട് കാവ് കച്ചേരിപ്പാറ വൃദ്ധസദനത്തിനടുത്ത് പ്രവര്‍ത്തനമാരംഭിക്കുന്നതിനെതിരെ ജനകീയസമരവുമായി നാട്ടുകാര്‍


ചെങ്ങോട്ടുകാവ്:  ചെങ്ങോട്ടുകാവ്  കച്ചേരിപ്പാറ  നാലാം വാര്‍ഡില്‍ എം.സി എഫ് പ്രവര്‍ത്തനം തുടങ്ങുന്നിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കച്ചേരിപ്പാറ വൃദ്ധസദനത്ത്ന് തൊട്ടടുത്തായി മാലിന്യ നിര്‍മ്മാര്‍ജന കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിനാണ് നാട്ടുകാര്‍ എതിര്‍ക്കുന്നത്.

കച്ചേരിപ്പാറ വൃദ്ധസദനത്തിനു തൊട്ടടുത്തായിട്ടാണ് എം.സി.എഫ് നു വേണ്ടിയുളള കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ വൃദ്ധസദനത്തില്‍ എഴുപത് വയസ്സ് കഴിഞ്ഞ രോഗികളായ ഇരുപത് അംഗങ്ങള്‍ താമസിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതര്‍ നാട്ടുകാരുമായി യാതൊരുവിധ വിവരവും നല്‍കാതെയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

പഞ്ചായത്തിലെ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന ശേഖരിച്ച് ശേഷം തരം തിരിച്ച് സൂക്ഷിക്കുവാന്‍ വേണ്ടിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എം.സിഎഫ് പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരെ കച്ചേരിപ്പാറ നാലാം വാര്‍ഡില്‍ ജനകീയ സമരസമിതി രൂപീകരിച്ച് സമരം ആരംഭിച്ചിരിക്കുകയാണ്.

നിലവില്‍ വൃദ്ധസദനത്തിന്റെ അടുത്ത് നിന്നും കെട്ടിടം ആള്‍താമസമില്ലാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാല്‍ ജനങ്ങളുടെ സമരം വകവെയ്ക്കാതെ പഞ്ചായത്ത് അധികൃതര്‍ കെട്ടിട ഉദ്ഘാടനം നടത്തുവാന്‍ ആണ് ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.mid4]

അതേസമയം നാട്ടുകാരെ അറിയിക്കാതെയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.