ക്വിസ്‌കോമ്പിറ്റീഷനും ആരോഗ്യ ക്ലാസും പോഷക ഭക്ഷ്യ പാചക മത്സരവും; ഒരുമാസത്തോളം നീണ്ട പരിപാടികള്‍, അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് മൂടാടി പഞ്ചായത്തില്‍ സംഘടിപ്പിച്ച ‘പോഷണ്‍മാ’ പരിപാടിക്ക് സമാപനം
മൂടാടി: അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് മൂടാടി പഞ്ചായത്തില്‍ സംഘടിപ്പിച്ച ‘പോഷണ്‍മാ’ പരിപാടിയുടെ പഞ്ചായത്ത് തല സമാപനം നടന്നു. ഒരുമാസമായി പഞ്ചായത്തിലെ 32 അംഗന്‍വാടികള്‍ പങ്കെടുത്ത വിവിധ പരിപാടികളാണ് നടന്നത്. ക്വിസ്‌കോമ്പിറ്റീഷന്‍, ആരോഗ്യ ക്ലാസ്, 32 അംഗന്‍വാടികള്‍ പങ്കെടുത്ത പോഷക ഭക്ഷ്യ പാചക മത്സരം എന്നിവ നടന്നു.
മൂടാടി ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന പരിപാടി ആരോഗ്യം, കൃഷി, ഹോമിയോ, സാമൂഹ്യനീതി, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യഷത വഹിച്ചു.
മെമ്പര്‍മാരായ പപ്പന്‍ മൂടാടി, പി.പി.കരീം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത, ഐ.സി.ഡി.എസ് ഓഫീസര്‍ ധന്യ പഞ്ചായത്ത് സെക്രട്ടറി ജിജി, കൃഷി ഓഫിസര്‍ ഫൗസിയ, ഹോമിയോ ഡോക്ടര്‍ പ്രബിത, ഹെല്‍ത് അസിസ്റ്റന്റ് സെക്രട്ടറി ഗിരിഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ നൗഷിര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി. അഖില സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രാജലക്ഷ്മി നന്ദിയും പറഞ്ഞു.