വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവുമായി സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനം നവംബര്‍ 9 ന്; 301 അംഗ സംഘാടക കമ്മിറ്റി രൂപീകരിച്ചു


കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. നവംബര്‍ 9, 10 തിയ്യതികളില്‍ പൂക്കാട് ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് കൊയിലാണ്ടി ഏരിയാ സമ്മേളനം നടക്കുക.

സംഘാടക സമിതിയില്‍ 301 അംഗ കമ്മറ്റി രൂപീകരിച്ചു. വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം നടക്കുക. സംഘാടക സമിതി ഭാരവാഹികളെയും തിരഞ്ഞെടുത്തു. പി ബാബുരാജ്-ചെയര്‍മാനായും സി. അശ്വനിദേവ്, പി. സത്യന്‍, എന്‍.വി സദാനന്ദന്‍, എം. നൗഫല്‍, കെ.വി സുരേന്ദ്രന്‍, കെ. കുഞ്ഞിരാമന്‍ വൈസ് ചെയര്‍മാന്‍മാരായും ജനറല്‍ കണ്‍വീനറായി കെ രവീന്ദ്രനെയും തിരഞ്ഞെടുത്തു. പി.സി സതീഷ് ചന്ദ്രന്‍, ബി.പി ബബീഷ്, ശാലിനി ബാലകൃഷ്ണന്‍, എന്‍. ഉണ്ണി, കെ ശ്രീനിവാസന്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും ട്രഷററായി സതി കഴക്കയിലും ചുമതലയേറ്റു.

പൂക്കാട് എഫ്.എഫ് ഹാളില്‍ വച്ചു നടന്ന സംഘാടക സമതി യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം പി. വിശ്വന്‍, കെ. രവീന്ദ്രന്‍, പി. ബാബുരാജ്, സി. അശ്വിനിദേവ്, എല്‍.ജി ലിജീഷ്, സതി കിഴക്കയില്‍, പി. സത്യന്‍ എന്നിവര്‍ സംസാരിച്ചു. ചേമഞ്ചേരി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ശാലിനി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.