ഓണം ഗംഭീരമാക്കാന്‍ കുടുംബശ്രീ സംഘടിപ്പിക്കുന്ന ഓണം വിപണനമേളയ്ക്ക് ചേമഞ്ചേരിയില്‍ തുടക്കമായി


Advertisement

ചേമഞ്ചേരി: കുടുംബശ്രീ സംഘടിപ്പിക്കുന്ന ഓണം വിപണനമേളയ്ക്ക് ചേമഞ്ചേരിയില്‍ തുടക്കമായി. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഓണം വിപണനമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.

Advertisement

ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഹാരിസ്, വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബു വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്ല്യ ബൈജു, കൃഷി ഓഫീസര്‍ വിദ്യാ ബാബു, കണ്ണഞ്ചേരി വിജയന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

Advertisement

ആദ്യ വില്പന ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.പി. മുരളീധരന്‍ ഏറ്റുവാങ്ങി. സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ആര്‍.പി വത്സല സ്വാഗതം പറഞ്ഞ ടങ്ങിന് വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈമ നന്ദി രേഖപ്പെടുത്തി.

Summary: The Onam marketing fair organized by Kudumbashree has started in Chemanchery. 
Advertisement