മരണം മൂന്നായി, ഇരുപതോളം പേർക്ക് ഗുരുതര പരിക്ക്; ദുരന്തഭൂമിയായി കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രപരിസരം


Advertisement

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി മരിച്ചവരുടെ എണ്ണം മൂന്നായി. പുരുഷനാണ് മരിച്ചത്. രണ്ട് സ്ത്രീകളാണ് നേരത്തെ മരിച്ചത്. മരിച്ചവരെല്ലാം കുറുവങ്ങാട് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.

Advertisement

ഇന്ന് വൈകുന്നേരത്തോടെയാണ്‌ രണ്ട് ആനകള്‍ ഇടഞ്ഞത്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം തകരുകയും ചെയ്തു. കെട്ടിടം വീണതോടെ അതിനകത്തും പുറത്തും നിന്നവര്‍ അതിനിടയില്‍പെട്ടു. അങ്ങനെയാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്.

Advertisement

നിലവില്‍ ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് ആനകളെയും പാപ്പാന്മാര്‍ തളച്ചു. ക്ഷേത്രത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Advertisement

Description: The number of elephants killed during the Manakulangara temple festival has risen to three