30ലക്ഷം ചെലവില്‍ മൂന്ന് ക്ലാസ് മുറികള്‍; നഗരസഭ പുതുതായി നിര്‍മ്മിച്ച കെട്ടിടം പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമര്‍പ്പിച്ചു


Advertisement

കൊയിലാണ്ടി: പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൊയിലാണ്ടി നഗരസഭ പുതുതായി നിര്‍മ്മിച്ച കെ കെട്ടിടം സ്‌കൂളിന് സമര്‍പ്പിച്ചു. നഗരസഭയുടെ പ്രാദേശിക വികസന ഫണ്ടില്‍ 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച മൂന്ന് ക്ലാസ് മുറികള്‍ അടങ്ങിയ കെട്ടിടത്തിന്റെ സമര്‍പ്പണം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിര്‍വ്വഹിച്ചു.

Advertisement

നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷനായിരുന്നു. സ്ഥിരംസമിതി അധ്യക്ഷരായ നിജില പറവക്കൊടി, ഇ.കെ.അജിത്, സി.പ്രജില, കൗണ്‍സിലര്‍മാരായ വി.രമേശന്‍, വി.പി.ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, എ.അസീസ്, സി.ഭവിത പി.ടി.എ പ്രസിഡണ്ട് പി.എം. ബിജു, പ്രിന്‍സിപ്പാള്‍ എ.പി.പ്രബീത്,
പ്രധാനാധ്യാപിക സി.പി.സഫിയ, നഗരസഭ അസി.എഞ്ചിനിയര്‍ കെ.ശിവപ്രസാദ്, ജെസ്സി, പി.കെ. രഘുനാഥ്, അന്‍സാര്‍ കൊല്ലം, സി.വി.ബാജിത്ത് എന്നിവര്‍ സംസാരിച്ചു.

Advertisement

സമയബന്ധിതമായി കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കുള്ള ഉപഹാരം പി.ടി.എ. പ്രസിഡണ്ട് പി.എം.ബിജു സമര്‍പ്പിച്ചു

Advertisement