പതിനഞ്ചാം വര്‍ഷത്തിലേയ്ക്ക് കൊരയങ്ങാട് കലാക്ഷേത്രം; നവരാത്രി ആഘോഷവും പുതിയ ബാച്ചിലെക്കുള്ള പ്രവേശനോത്സവവും 11 ന്


കൊയിലാണ്ടി: പതിനഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ നവരാത്രി ആഘോഷ പരിപാടികള്‍ 11 ന് നടക്കും. ക്ഷേത്ര മൈതാനിയില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ രാത്രി 7 മണിക്ക് സംഗീത വിദ്യാര്‍ത്ഥികളുടെ നൃത്തനൃത്യങ്ങളും, ചിത്രരചനാ പ്രദര്‍ശനവും, കൂടാതെ ഇടയ്ക്ക മാന്ത്രികന്‍ പെരിങ്ങോട് സുബ്രഹ്‌മണ്യന്‍ നൃത്ത വിദ്യാര്‍ത്ഥികളുടെ നവരസഭാവങ്ങള്‍, ഇടയ്ക്കയില്‍ സന്നിവേശിപ്പിക്കുന്ന ഫ്യൂഷ്യനും പ്രസിദ്ധമായ ജാനു തമാശകളും അരങ്ങേറും.

13 ന് രാവിലെ നൃത്തം, ശാസ്ത്രീയ നൃത്തം ,ശാസ്ത്രീയ സംഗീതം, ചിത്രരചന എന്നീ വിഷയങ്ങളില്‍ പ്രഗല്‍ഭരായ ദീപ സുനില്‍ ഓര്‍ക്കാട്ടേരി, ആര്യാദാസ്, സായ് പ്രസാദ് ചിത്രകൂടം എന്നീ അധ്യാപകരുടെ കീഴില്‍ പുതിയ ബാച്ചിലേയ്ക്കുള്ള പ്രവേശനോല്‍സവം ആരംഭിക്കും.