ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് ഓഫ് കേരള; ആയോധന കലയില്‍ ചാമ്പ്യന്‍മാരായി കൊയിലാണ്ടിയുടെ അഭിമാനം വാനോളമുയര്‍ത്തി പുളിയഞ്ചേരി, ആനക്കുളം സ്വദേശികള്‍


കൊയിലാണ്ടി: ഇന്റര്‍നാഷണല്‍ സാപോര്‍ട്‌സ് സമ്മിറ്റ് ഓഫ് കേരള ആയോധന കലാ വിഭാഗത്തില്‍ ചാമ്പ്യന്‍ന്മാരായി കൊയിലാണ്ടി പുളിയഞ്ചേരി, ആനക്കുളം സ്വദേശികള്‍.

മുഅ തായ് (തായ്ലന്‍ഡ് ആയോധന കല) വിഭാഗത്തിലാണ് പുളിയഞ്ചേരി സ്വദേശിയായ കെ.കെ ആകാശും ആനക്കുളം സ്വദേശിയായ കെ.പി ഹരികൃഷ്ണനും ചാമ്പ്യന്‍്മാരായത്. ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് ഓഫ് കേരള 2024ന്റെ ഭാഗമായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഇരുവരും നേട്ടം കൈവരിച്ചത്.

ആകാശ് 75 കിലോ വിഭാഗത്തിലും ഹരികൃഷ്ണന്‍ 54 കിലോ ടെറ്റില്‍ ബെല്‍റ്റ് ചാമ്പ്യനുമായി. ഇരുവരും കൊയിലാണ്ടിയിലെ മാവിന്‍ചുവട് ടര്‍ണടോഫൈറ്റ് ക്ലബ്ലില്‍ പരിശീലനം നടത്തിവരുന്നവരാണ്.

പുളിയഞ്ചേരി സ്വദേശിയായ ആകാശ്(22) അഞ്ച് വര്‍ഷത്തോളമായി കിക്ക്‌ബോക്‌സിംങ്ങിലും മുഅതായ് വിഭാഗത്തിലും മത്സരിച്ച് വരുന്നു. ഇന്ത്യന്‍ പ്രൊഫഷണല്‍ ലെവല്‍ മുഅതായ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലും ആകാശ് രണ്ട് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. പോളിടെക്‌നിക് പഠനം പൂര്‍ത്തിയാക്കി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ആകാശ്.

ആനക്കുളം സ്വദേശിയായ കെ.പി ഹരികൃഷ്ണനും(18) നാല് വര്‍ഷത്തോളമായി കിക്ക്‌ബോക്‌സിംങും മുഅതായ് യും ടര്‍ണടോഫൈറ്റ് ക്ലബ്ലില്‍ പരിശീലനം നടത്തിവരികയാണ്. ഷിലാട്,വുഷു, എന്നീ മത്സരങ്ങളില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മത്സരിച്ചിരുന്നു. ജില്ലാ തലത്തില്‍ മെഡലും സംസ്ഥാനതലത്തില്‍ ഷിലാടിന് മെഡലും ലഭിച്ചിരുന്നു.

പ്രൊഫഷണല്‍ ഫെറ്റില്‍ നാല് ഫൈറ്റോളം ഹരികൃഷ്ണന്‍ മത്സരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തില്‍ ബെല്‍റ്റും കരസ്ഥമാക്കിയിട്ടുണ്ട്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി എയര്‍ടെല്‍ കമ്പനിയില്‍ ചോലി ചെയ്യുകയാണ് ഹരികൃഷ്ണന്‍. ആകാശും ഹരികൃഷ്ണനും ഇരുവരും ഒന്നിച്ച് പഠിച്ച് വിജയം കൈവരിച്ചവരാണ്. ചെറുപ്രായത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.