പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വകയിരുത്തി ചേമഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നടപ്പിലാക്കിയ മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചിരിക്കുന്നത്.

 

ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ഷീല, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രാ വിജയന്‍, ഇ.കെ ജുബീഷ്, എന്‍.പി മൊയ്തീന്‍ കോയ, ബിന്ദു മഠത്തില്‍, രജില ടി.എം, മുന്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി സതീഷ്ചന്ദ്രന്‍, കെ.വി സുരേന്ദ്രന്‍, മോഹന്‍ദാസ് ആയിക്കരക്കണ്ടി, സുരേന്ദ്രന്‍ കല്ലടതാഴ, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സന്ധ്യഷിബു സ്വാഗതവും കുടിവെള്ള കമ്മിറ്റി ചെയര്‍മാന്‍ നന്ദിയും പ്രകടിപ്പിച്ചു.