വടകരയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു



വടകര: നഗരത്തിലെ വ്യാപാരിയായിരുന്ന പുതിയാപ്പ് സ്വദേശി രാജന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടു. സിസിടിവിയില്‍ നിന്നു ലഭിച്ച ഫോട്ടോയാണ് പുറത്ത് വിട്ടിരിക്കുന്നത്.

കേസിന്റെ അന്യേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും കൊല്ലപെട്ട രാജന്റ ബൈക്ക് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി പറഞ്ഞു. ഉത്തര മേഖല ഡി.ജെ.ജി രാഹുല്‍ ആര്‍ നായര്‍ ഉച്ചയോടെ വടകര എസ്.പി ഓഫീസില്‍ എത്തി അന്യേഷണ പുരോഗതി വിലയിരുത്തി.

കൊലപാതകം നടത്തിയത് ഒരാളാണെന്ന നിഗമനത്തിലാണ് പോലീസ്. ഡി.വൈ.എസ്.പി ആര്‍. ഹരിപ്രസാദിന്റ മേല്‍നോട്ടത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെന്ന് കരുതുന്ന ആളുടെ ഫോട്ടോ പുറത്ത് വിട്ടതോടെ ഇയാളെ കണ്ടെത്താന്‍ ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും.