കൊയിലാണ്ടി ഹാര്‍ബറിലെ പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 30 ന്
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിലേ (PMMSY) പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 30 ന് നടക്കുമെന്ന് എം.എല്‍.എ ഓഫീസില്‍ നിന്നും അറിയിച്ചു. ഉദ്ഘാടനം ഉച്ചയ്ക്ക് 1 മണിക്ക് പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ഫിഷറീസ് മന്ത്രി, കേന്ദ്ര ഫിഷറീസ് സഹമന്ത്രി, കേരള ഫിഷറീസ് വകുപ്പ് മന്ത്രി എന്നിവര്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കും
കൊയിലാണ്ടി ഹാര്‍ബറില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വടകര എം.പി ഷാഫി പറമ്പില്‍, കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്നു.
Summary: The MLA’s office informed that the inauguration of the Pradhan Mantri Matsya Sampada Yojana projects in Koyaladi Harbor will be held on August 30.