കാണാതായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം ആദില പോലീസ് സ്റ്റേഷനിൽ ഹാജരായി


Advertisement

മേപ്പയ്യൂര്‍: കാണാതായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം ആദില നിര്‍ബാസ് പൊലീസില്‍ ഹാജരായി. ആഗസ്റ്റ് ഒന്നിന് രാവിലെ മുതലാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വര്‍ഡ് അംഗത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Advertisement

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലാണ് ഇന്ന് ആദില മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

Advertisement

നരിക്കുനി കുരുവട്ടൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനൊപ്പമാണ് യുവതി പൊലീസില്‍ ഹാജരായത്. ഇരുവരും വിവാഹിതരാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് രേഖകള്‍ പരിശോധിച്ച് വരികയാണ്. ഇവരെ ഇന്ന് വൈകിട്ട് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Advertisement

മസ്ലീം ലീ​ഗ് പ്രതിനിധിയായി മത്സരിച്ചാണ് യുവതി പഞ്ചായത്തം​ഗമായത്. നിലവിൽ പ്രസിഡന്റ് അവധിയിലായതിനാൽ യുഡിഎഫിനും എൽഡിഎഫിനും ഏഴ്-ഏഴ് എന്ന കക്ഷി നിലയാണ് പഞ്ചായത്തില‍ുള്ളത്.

summary: the missing meppayur grama panchayath ward member returned and appeared before the police