കാണാതായ കൊയിലാണ്ടി ഏഴുകുടിക്കല്‍ സ്വദേശിയായ പതിനാറുകാരനെ കണ്ടെത്തി


top1]

കൊയിലാണ്ടി: കാണാതായ കൊയിലാണ്ടി ഏഴുകുടിക്കല്‍ സ്വദേശിയായ പതിനാറുകാരനെ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് ഇന്ന് രാവിലെ 11.30 യോടെയാണ് പോലീസ് കണ്ടെത്തിയത്.

കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കളുടെ കൂടെ പറഞ്ഞയക്കും. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പുളിയിന്റെ ചുവട്ടില്‍ ഷാജിയുടെ മകന്‍ അഭിനന്ദിനെ കാണാതായത്.