28 പേര്‍ അടങ്ങുന്ന സംഘം; തദ്ദേശ ഭരണ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനായി മൂടാടി പഞ്ചായത്തിലെത്തി മേഘാലയ സംഘം


മൂടാടി: തദ്ദേശ ഭരണ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ മൂടാടിപഞ്ചായത്തിലെത്തി മേഘാലയ സംഘം. കുടുംബശ്രീ ജില്ലാ മിഷന്‍ ആഭിമുഖ്യത്തില്‍ 28 പേര്‍ അടങ്ങുന്ന സംഘമാണ് എത്തിയിരിക്കുന്നത്. 14 ഐ.എ.എസ് റാങ്കിലുള്ളവരും ബാക്കി ജില്ലാ പ്രൊജകറ്റ് മേധാവികളുമാണ്. പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതോടൊപ്പം കുടുംബാരോഗ്യ കേന്ദ്രം പഞ്ചായത്ത് സ്‌കൂള്‍, അംഗനവാടി, കൃഷി ഭവന്‍, വെറ്റിനറി ഹോസ്പിറ്റല്‍ എന്നീ ഘടക സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിക്കും.

ഭരണസമിതിയുമായുള്ള കൂടികാഴ്ചയും ആശയവിനിമയവുമാണ് ഒന്നാം ദിവസം നടന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളും ഇതോടൊപ്പമുണ്ട്. കൂടാതെ പഞ്ചായത്തീരാജ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക് ജനകീയമായ ഇടപെടലുകള്‍ എത്രത്തോളം സഹായകമാവുന്നു എന്നതും കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനവും സംഘം പരിശോധിക്കും.

28 ന് നടന്ന സംവാദത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ ഷിജ പട്ടേരി സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.കെ. മോഹനന്‍ ടി.കെ. ഭാസ്‌കരന്‍ എം.പി. അഖില വാര്‍ഡുമെമ്പര്‍മാരായ പപ്പന്‍ മൂടാടി റഫീഖ്പുത്തലത്ത്. ലത കെ.പി. എന്നിവര്‍ നേതൃത്വം നല്‍കി, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സംസാരിച്ചു.