ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങി; പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾക്ക് തുടക്കമായി
പന്തലായനി: ശ്രീ അഘോരശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾക്ക് തുടക്കമായി. സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ചെയർമാൻ എ.മോഹനൻ പുതിയ പുരയിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രസിഡൻ്റ് മധു കാളിയമ്പത്ത് സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു. തുടർന്നുള്ള 7 ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറും. മഹാശിവരാത്രി നാളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രമുഖ നർത്തകർ പങ്കെടുക്കുന്ന അഖണ്ഡ നൃത്താർച്ചന രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ ഉണ്ടായിരിക്കും.
ദേശീയ നൃത്തോത്സവമായിട്ടാണ് നൃത്താർച്ചന കൊണ്ടാടുന്നത്. മാത്രമല്ല ശയനപ്രദക്ഷിണവും ക്ഷേത്രത്തില്‍ നടക്കും.
Description: The Maha Shivaratri celebrations at Pantalayani Sri Aghora Shiva Temple have begun