തിക്കോടിയിൽ ഇ- വേസ്റ്റുമായി പോയ ലോറിക്ക് തീപിടിച്ചു


Advertisement

കൊയിലാണ്ടി: തിക്കോടിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ഇ- വേസ്റ്റുമായി പോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. തിക്കോടി എഫ്.സി.ഐക്ക് മുന്നിൽ ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം.

Advertisement

കേടായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കയറ്റി കോഴിക്കോടുനിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്നു ലോറി. യാത്രക്കിടയിൽ ലോറിയുടെ പിൻഭാഗത്തുനിന്നും തീ ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ ലോറിയിലെ ജീവനക്കാർ വാഹനത്തിൽ നിന്നും ഇറങ്ങി. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്ന് സ്പാർക്ക് വന്നതാകാം തീപിടിത്തത്തിന് കാരണമെന്നാണ് നി​ഗമനം.

Advertisement
Advertisement

Summary: The lorry which was running in Thikodi caught fire