സാംബോ ഇന്റര്‍നാഷണല്‍ ഫെഡറേഷന്റെ റഫറീസ് ആന്റ് ജഡ്ജസ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സില്‍ കൊയിലാണ്ടി സ്വദേശിക്ക് നേട്ടം; ബി ഗ്രേഡ് റഫറി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി സജിത്ത് കുമാര്‍


Advertisement

കൊയിലാണ്ടി: സാംബോ ഇന്റര്‍നാഷണല്‍ ഫെഡറേഷന്റെ ( FIAS) റഫറീസ് ആന്റ് ജഡ്ജസ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സില്‍ ബി ഗ്രേഡ് റഫറി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി കൊയിലാണ്ടി മണമല്‍ സ്വദേശി എം.സജിത്ത് കുമാര്‍. സാംബോ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് സജിത്ത് കുമാര്‍.

Advertisement

ജമ്മുകശ്മീരില്‍വെച്ചാണ് സാംബോ ഇന്റര്‍നാഷണല്‍ ഫെഡറേഷന്റെ റഫറീസ് ആന്റ് ജഡ്ജസ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് നടന്നത്. അഞ്ചുദിവസത്തെ കോഴ്‌സില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുമാണ് സജിത്ത് കുമാര്‍ പങ്കെടുത്തത്.

Advertisement
Advertisement