നിരവില്‍പ്പുഴ കുറ്റ്യാടി റോഡില്‍ കാര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; പരിക്കേറ്റ പയ്യോളി കൊളാവിപ്പാലം സ്വദേശിയായ യുവാവ് മരിച്ചു


വെളളമുണ്ട: കാര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പയ്യോളി കൊളവിപ്പാലം ചെത്തുകിഴക്കേല്‍ ജിജോയ് (32) ആണ് മരിച്ചത്.

വെള്ളമുണ്ട നിരവില്‍പ്പുഴയില്‍ ആയിരുന്നു സംഭവം. നിരവില്‍പ്പുഴ കുറ്റ്യാടി റോഡില്‍ ചൊവ്വാഴ്ച ജല്‍ജീവന്‍ മിഷന്റെ പൈപ്പിടല്‍ പണിനടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് വരികയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിജോയിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴി ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്. സംഭവത്തില്‍ മറ്റു തൊഴിലാളികള്‍ പരിക്കുണ്ട്.

അയിനിക്കല്‍ കൂട്ടിടത്താഴെ സുനില്‍ കെ. (35), കോറോം എടച്ചേരിയില്‍ ആസിഫ് (21), സേലം അണ്ണാ നഗര്‍ രമേഷ് (27) എന്നി യവര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. അയനിക്കാട് ചെത്തില്‍ താരേമ്മല്‍ ജോര്‍ജിന്റെയും ഗിരിജയുടെയും മകനാണ് മരിച്ച ജിജോയ്. സഹോദരന്‍: ജിജി.