മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ട് പോലീസ്


Advertisement

വടകര: മാഹി റെയില്‍വേ സ്‌റ്റേഷന് സമീപം തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ സുധാകരനാണ്(32) മരണപ്പെട്ടത്.

Advertisement

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ആളെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. സ്‌റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ച കൊലപാതകിയുടേതെന്ന കരുതുന്ന ചിത്രമാണ് പോലീസ് പുറത്തുവിട്ടത്. കൊല നടത്തിയശേഷം ഇയാള്‍ മുങ്ങിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

Advertisement

സുധാകരന്റെ മരണത്തിന് പിന്നാലെ സ്‌റ്റേഷന്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രിയുടെ മരണവും കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടെയുണ്ടായിരുന്നു ആളാണ് കൊല നടത്തിയത് എന്നാണ് സൂചന. ഇയാളെ കണ്ടെത്താനും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Advertisement

അതേ സമയം അഴിയൂരില്‍ പൊളിച്ചു മാറ്റിയ കടക്കുള്ളില്‍ നിന്നും തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ ഫോന്‍സിക് ഫലം വൈകുകയാണ്. കൊയിലാണ്ടി സ്വദേശിയുടേതാണ് തലയോട്ടി എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കളിലൊരാളുടെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.