കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് നവജാതശിശുവിനെ എറിഞ്ഞ് കൊന്ന സംഭവം കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അച്ഛനും അമ്മയും മകളും കസ്റ്റഡിയില്‍, മാതാപിതാക്കള്‍ക്ക് പങ്കില്ലെന്ന് കമ്മീഷണര്‍
കൊച്ചി: എറണാകുളം പമ്പളളി നഗറിലെ ഫ്‌ളാറ്റില്‍ നിന്നും നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിലവില്‍ ഒരു കുടുംബത്തെ ചോദ്യം ചെയ്ത് വരികയാണ്. ഫ്‌ളാറ്റ് 5 ഇ യില്‍ 15 വര്‍ഷമായി താമസിക്കുന്നത് അഭയകുമാറും കുടുംബവത്തിനെയുമാണ് ചോദ്യം ചെയ്യുന്നത്.
ഇവരുടെ മകളാണ് കുറ്റകൃത്യം ചെയ്തതെന്നാണ് പ്രാഥമിക വിവരം. പാര്‍സല്‍ കവറായ ആമസോണ്‍ കവറിലെ അഡ്രസ്സ് കേസില്‍ നിര്‍ണായകമായി. ശുചി മുറിയില്‍ വെച്ചാണ് പ്രസവം നടന്നതെന്ന് നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിയോടു കൂടി പ്രസവിച്ചു എന്നാണ് വിവരം. രാവിലെ 8 മണിയോടടുത്ത് ബാല്‍ക്കണിയിലൂടെ പുറത്തേക്കെറിയുകയായിരുന്നു.
എന്നാല്‍ മകള്‍ ഗര്‍ഭിണിയായിരുന്നു എന്ന കാര്യം തങ്ങളാരും അറിഞ്ഞില്ലെന്നാണ് അഭയകുമാറും ഭാര്യയും പോലീസിനോട് പറഞ്ഞത്. ഫ്‌ളാറ്റിലെ മറ്റു താമസക്കാരും സെക്യൂരിറ്റിയും അതിജീവിതയും പറയുന്നത് അങ്ങനെ തന്നെയാണെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടി ഭയചകിതയായി ഷോക്കിലാണെന്നും ബലാല്‍സംഗത്തിനിരയായതായി സൂചനയുണ്ടെന്നും ഇക്കാര്യം കുടുംബത്തിന് അറിയില്ലായിരുന്നുമെന്നുമാണ് പോലീസ് പറയുന്നത്. അതിജീവതയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
കുഞ്ഞിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുളളു എന്ന്
മാധ്യമങ്ങളോട് പറഞ്ഞു. കഴുത്തില്‍ തുണി ചുറ്റി കൊലപ്പെടുത്തി എന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാകും.