‘അപകട ഭീഷണിയുള്ള വീട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കണം’; കൊല്ലം കുന്ന്യോറമലയില്‍ ഐ.ഐ.ടി സംഘം പരിശോധന നടത്തി
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വലിയ തോതില്‍ മണ്ണിടിഞ്ഞ കൊല്ലം കുന്ന്യോറ മലയില്‍ ഐ.ഐ.ടി സംഘം പരിശോധന നടത്തി. ഐ.ഐ.ടി ദല്‍ഹിയിലെ പ്രൊഫസര്‍ കെ.എസ്.റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് സ്ഥലത്തെത്തിയത്.
ഇവിടെ കുന്നിടിച്ചില്‍ തടയാനും സുരക്ഷ വര്‍ധിപ്പിക്കാനും ഇവര്‍ എന്‍.എച്ച്.എ.ഐ അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. പ്രദേശത്തെ അപകട ഭീഷണിയുള്ള വീട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് സംഘം എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം പ്രൊജക്റ്റ് ഡയറക്റ്റര്‍ അശുതോഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തിയിരുന്നു. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ മന്ത്രി നിതിന്‍ ഗഡ്കരിയുമായി വിഷയം സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് അടിസ്ഥാനത്തിലാണ് ഐ.ഐ.ടി. ഡല്‍ഹി പ്രഫസര്‍ കെ എസ് റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചത്. ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ എ.വി.നിധിന്‍ പ്രദേശവാസികള്‍ എന്നിവര്‍ വിഷയത്തിന്റെ ഗൗരവം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.