ശക്തമായ കാറ്റും മഴയും; ചെങ്ങോട്ടുക്കാവിൽ വീട് തകർന്നു


കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും ചെങ്ങോട്ടുക്കാവ് സ്വദേശിയുടെ വീട് തകർന്നു. 15 വാർഡിൽ താമസിക്കുന്ന ഏഴുകുടിക്കൽ പി.സി ലക്ഷമണന്റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം വെെകീട്ടായിരുന്നു സംഭവം.

വീടിന്റെ അടുക്കള ഭാ​ഗത്തെ ഓടും പട്ടികയും ശക്തമായ മഴയിൽ തകർന്ന് വീഴുകയായിരുന്നു. ഓടിന് താഴെ പാക്ക് ഉണ്ടായിരുന്നതിനാൽ ഇവയൊന്നും വീടിന്റെ അകത്തേക്ക് പതിച്ചില്ല. ആർക്കും പരിക്കില്ല.

ശബ്ദം കേട്ടാണ് വീട്ടുകാർ അപകടം നടന്നത് അറിയുന്നത്. വാർഡ് മെമ്പർ റസിയ വെള്ളമണ്ണിൽ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.

അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട്