കനത്ത മഴ; തിക്കോടി പള്ളിക്കരയില്‍ വീട് ഭാഗികമായി തകര്‍ന്നു


തിക്കോടി: കനത്തമഴയില്‍ തിക്കോടി പള്ളിക്കരയില്‍ വീട് ഭാഗികമായി തകര്‍ന്നു. തിക്കോടി പള്ളിക്കര പയ്യന പുതിയോട്ടില്‍ രാധ യുടെ ഉടമസ്ഥതിയിലുള്ള വീടാണ് ഭാഗികമായി തകര്‍ന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്യുന്നത്. വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നിരിക്കുന്നത്. പഴയ കട്ട കൊണ്ട് നിര്‍മ്മിച്ച വീടാണിത്. പ്രായമായ ഒരമ്മയും മകനുമാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരുവരെയും സമീപത്തുള്ള ബന്ധുവീടുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം ഇന്ന് പുലര്‍ച്ചെ തിക്കോടി പുറക്കാട് ചക്കാലയ്ക്കലില്‍ വീടിന് സമീപത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നിരുന്നു.