പൂക്കാട് കലാലയം ഗുരുവരം അവാര്‍ഡ് പ്രശസ്ത നാട്യാചാര്യ ഭരതശ്രീ പത്മിനി ടീച്ചര്‍ക്ക് സമര്‍പ്പിച്ചു


ചേമഞ്ചേരി: പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ ഗുരുവരം അവാര്‍ഡ് പ്രശസ്ത നാട്യാചാര്യ പത്മിനി ബി രാജിന് സമര്‍പ്പിച്ചു.
പ്രശസ്ത നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നാലാം ചരമദിനാചരണത്തോടനുബന്ധിച്ചാണ് അവാര്‍ഡ് നല്‍കിയത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. പി. രവീന്ദ്രന്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. കലാലയം പ്രസിഡണ്ട് യു.കെ രാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ വിജയരാഘവന്‍ ചേലിയ അനുസ്മരണ പ്രഭാഷണം നടത്തി.

ഭരതശ്രീ രാധാകൃഷ്ണന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു. ചടങ്ങില്‍ സുനില്‍ തിരുവങ്ങൂര്‍, ശിവദാസ്
ചേമഞ്ചേരി, കെ. രാധാകൃഷ്ണന്‍ ശ്രീനിവാസന്‍, കെ.വി.വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാവ് പത്മിനി ബി. രാജ് മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് കലാലയം നൃത്ത വിഭാഗം ഒരുക്കിയ ഗുരുവന്ദനം പരിപാടിയും അരങ്ങേറി.

Summary: The Guruvaram Award instituted by Pookad College was presented to renowned Natyacharya Padmini B Raj.