ഗര്‍ഡറുകള്‍ സ്ഥാപിച്ചു, ചെങ്ങോട്ടുകാവിൽ മേല്‍പ്പാലം നിർമ്മാണം പുരോഗമിക്കുന്നു
കൊയിലാണ്ടി: ദേശീയപാത ആറുവരിയിൽ വികസിപ്പിക്കുന്നതിന് ഭാഗമായി ചെങ്ങോട്ടുകാവില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിച്ചു. തൂണുകൾക്ക് മുകളിൽ ക്രെയിൻ ഉപയോഗിച്ചാണ് ഗര്‍ഡറുകള്‍ സ്ഥാപിച്ചത്. രണ്ടു ഭാഗങ്ങളിലായി 12 ഓളം ഗര്‍ഡറുകളാണ് സ്ഥാപിക്കേണ്ടത്. ഇന്നും ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടരും.
ചെങ്ങോട്ടുകാവ് പഴയ വില്ലേജ് ഓഫീസിന് സമീപത്താണ് ഡർഡറുകൾ നിർമ്മിച്ച് സൂക്ഷിച്ചത്. തുടർന്ന് ഇവിടെ നിന്നും ക്രെയിൻ ഉപയോഗിച്ച് പ്രത്യേക വാഹനത്തിൽ കയറ്റി മേൽപാലത്തിലത്തിന് സമീപത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് ഭീമുകൾ ക്രെയിനുപയോഗിച്ച് തൂണുകൾക്ക് മുകളിൽ സ്ഥാപിക്കുകയായിരുന്നു. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് വിദഗ്ധരായ എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്. ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞ ശേഷമാണ് അതിനുമുകളിൽ സ്പാൻ നിർമിക്കുക.
നന്തിയിലും മേൽപ്പാലം നിർമ്മാണം പുരോഗമിക്കുകയാണ്. ഇവിടെയും തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു. നന്തിമുതൽ ചെങ്ങോട്ടുകാവ് വരെയാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ബെെപാസ് നിർമ്മിക്കുന്നത്. 2025 ഓടെ ദേശീയപാത നവീകരണ പ്രവൃത്തി പൂർത്തികരിക്കുമെന്ന് പൊതുമരമാത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു.
Summary: The girders have been installed and the construction of the flyover is progressing at Chengottukav