പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും; കൊയിലാണ്ടിയിൽ നാളെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനറൽ ബോഡി യോഗം
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ജനറൽ ബോഡി യോഗം സെപ്തംബർ നാലിന് രാവിലെ 11ന് ഇഎംഎസ് ടൗൺ ഹാളിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന, ജില്ലാ ഭാരവാഹികൾ ബോഡി യോഗത്തിൽ പങ്കെടുക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റായിരുന്ന കെ.പി. ശ്രീധരനെ പദവിയിൽ നിന്ന് നീക്കം ചെയ്യുകയും യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തതിരുന്നു.
ജില്ലാ കമ്മിറ്റി തീരുമാനിച്ച പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കാതിരിക്കൽ, നേതാക്കളെ പരസ്യമായി അധിക്ഷേപിക്കൽ തുടങ്ങിയവയ്ക്ക് കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലായിരുന്നു നടപടി. ഇതേ തുടർന്ന് താൽക്കാലിക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്ത് അവരായിരുന്നു പ്രവർത്തനങ്ങൾ നടത്തുന്നത്.
പുതിയ കമ്മിറ്റിയെയും പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നതോടെ വ്യാപാരഭവൻ ഏറ്റെടുത്ത് പ്രവർത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ, അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ കെ എം രാജീവൻ, വൈസ് ചെയർമാൻ കെ കെ ഫാറൂഖ്, ജനറൽ കൺവീനർ സഹീർ ഗാലക്സി, റിയാസ് അബൂബക്കർ, ജലീൽ മുസ, ഷൗക്കത്തലി എന്നിവർ പങ്കെടുത്തു.
Related News- കൊയിലാണ്ടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ കടുത്ത നടപടി; യൂണിറ്റ് പ്രസിഡന്റിനെ പുറത്താക്കി
Summary: The General Body meeting of the Vyapari vyavasyi eakopana samithi will be held in Koyilandy tomorrow