‘മെയ് 20 ലെ ദേശീയ പണിമുടക്കം വിജയിപ്പിക്കുക’; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യതൊഴിലാളി യൂണിയന്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
കൊയിലാണ്ടി: മത്സ്യതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി സി. അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. അമേരിക്കയുടെ നികുതി ചുമത്തല്‍ വഴി ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കയറ്റുമതി നിലക്കുകയും മത്സ്യഉല്പന്നങ്ങള്‍ വിലയിടിയുകയും അതിനെതിരെ ഒന്നും ചെയ്യാത്ത കേന്ദ്രനയത്തിനെതിരെ പ്രതിഷേധമായി മെയ് 20 ന്റെ ദേശീയ പണിമുടക്കത്തില്‍ മുഴുവന്‍ മത്സ്യതൊഴിലാളികളും പങ്കെടുക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കടല്‍ഖനനത്തിനെതിരെയുള്ള പോരാട്ടത്തിനും മത്സ്യ തൊഴിലാളികള്‍ തയ്യാറാകണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.പി. ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കെ. ദാസന്‍ ,സി.എം. സുനിലേശന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. ഹരിദാസന്‍ നന്ദി രേഖപ്പെടുത്തി.