കുണ്ടുകുഴിയിലുമില്ല, അക്കമ്പത്ത്- വഴിപോക്ക് കുനി റോഡിലൂടെ ഇനി സുഖമായി യാത്ര ചെയ്യാം; ഒന്നാംഘട്ട കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കി റോഡ് തുറന്നു


മൂടാടി: ഗ്രാമപഞ്ചായത്ത് അക്കമ്പത്ത് – വഴിപോക്ക് കുനി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ചെയ്ത റോഡാണിത്.


വാര്‍ഡ് മെമ്പര്‍ ടി.കെ.ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജീവാനന്ദന്‍ മാസ്റ്റര്‍ 4-ാം വാര്‍ഡ് മെമ്പര്‍ വി.കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സുനില്‍ അക്കമ്പത്ത് സ്വാഗതം പറഞ്ഞു.