പയ്യോളി ഏരിയയില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കം; അഴീക്കല്‍ കടവ് പാലം യാഥാര്‍ത്ഥ്യമാക്കണം, സി.പി.ഐ.എം ഇരിങ്ങല്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു


പയ്യോളി: സി.പി.ഐ.എം പയ്യോളി ഏരിയ കമ്മറ്റിക്ക് കീഴിലെ ആദ്യ ലോക്കല്‍ സമ്മേളനം ഇരിങ്ങലില്‍ നടന്നു. കളരിപ്പടി പി. ഗോപാലന്‍ നഗറില്‍ നടന്ന സമ്മേളനം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഷൈജു മാവള്ളി സ്വാഗതം പറഞ്ഞു.

മണിയൂര്‍ പഞ്ചായത്തിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതും വടകര കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതുമായ അഴീക്കല്‍ കടവ് പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന് സിപിഐ എം ഇരിങ്ങല്‍ ലോക്കല്‍ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി എം.പി ഷിബു, ജില്ല കമ്മറ്റി അംഗം ഡി. ദീപ, ഏരിയ കമ്മറ്റി അംഗങ്ങളായ ടി.ചന്തു മാസ്റ്റര്‍, ടി. അരവിന്ദാക്ഷന്‍, പി.എം വേണുഗോപാലന്‍, കെ.കെ. മമ്മു, എന്‍.ടി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. ജയകൃഷ്ണന്‍, കെ.കെ ഗണേശന്‍, രേഖ മുല്ലക്കുനി തുടങ്ങിയവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

സമ്മേളനത്തില്‍ പി. ഷാജി സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. കെ. ജയകൃഷ്ണന്‍, കെ.കെ രമേശന്‍, രാമകൃഷ്ണന്‍, കെ.കെ ഗണേഷന്‍, സുരേഷ് പൊക്കാട്ട്, കെ.കെ ജിതേഷ്, ഇ. ദിനേശന്‍, പി.എം ഉഷ, രജീഷ് കണ്ണംമ്പത്ത്, അമല്‍ജിത്ത്. ഇ, സ്‌നേഹിത് പി.എം, വിവേക് ടി.എം. എന്നിവരാണ് കമ്മിറ്റിയില്‍ തിരഞ്ഞെടുത്തത്.

വ്യാഴാഴ്ച കളരിപ്പടിയില്‍ വളണ്ടിയര്‍ മാര്‍ച്ചിന്റെ അകമ്പടിയോടെ ആരംഭിച്ച പൊതുപ്രകടനം ഇരിങ്ങല്‍ ടൗണില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.പി.ഐ (എം)ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. 12 ന് കാപ്പിരിക്കാട് വെച്ചും 14 ന് അയനിക്കാട് വെച്ചും ലോക്കല്‍ സമ്മേളനം നടക്കും.