എം.സി.എഫിന് കെട്ടിടം, വഴിയോര വിശ്രമകേന്ദ്രം, വയോ കാന്തി…, പദ്ധതി തുക പൂർണ്ണമായും വിനിയോ​ഗിച്ച് ജില്ലയിൽ ഒന്നാമത്; പുരസ്ക്കാരം ഏറ്റുവാങ്ങി ചെങ്ങോട്ടുകാവ് പഞ്ചായത്ത്


Advertisement

കൊയിലാണ്ടി: പദ്ധതി തുക പൂർണ്ണമായും വിനിയോഗിച്ച് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്. വികസന ഫണ്ടിൽ 110.5 ശതമാനം തുകയാണ് വിനിയോഗിച്ചത്. ജില്ലാ കലക്ടർ എ.ഗീതയിൽ നിന്ന് പ്രസിഡണ്ട് ഷീബ മലയിൽ, സെക്രട്ടറി എൻ.പ്രദീപൻ എന്നിവർ ചേർന്ന് പഞ്ചായത്തിനുള്ള ഉപഹാരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയുടെ സന്നിഹിതയായിരുന്നു.

Advertisement

2022-23 വാർഷിക പദ്ധതി ജനകീയ പങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് നടപ്പാക്കിയത് പ്രസിഡണ്ട് പറഞ്ഞു. വികസന നിധി രൂപീകരിച്ച് പ്രധാനപ്പെട്ട പദ്ധതികളായ ജലജീവൻ മിഷൻ പദ്ധതി കുടിവെള്ള ടാങ്കിന് 17 സെൻറ് സ്ഥലവും ജവാൻ സുബിനേഷ് സ്മാരക കെട്ടിടത്തിനുള്ള സ്ഥലമെടുപ്പും, അരങ്ങാടത്ത് അങ്കണവാടിക്കുള്ള സ്ഥലവും ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെ വിപുലീകരണത്തിന് സ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങി.

Advertisement

പൊക്കേരി അങ്കണവാടിക്ക് കെട്ടിടം ഒന്നാം ഘട്ട പ്രവർത്തിയും, എം.സി.എഫിന് കെട്ടിടം, വഴിയോര വിശ്രമകേന്ദ്രം, പഞ്ചായത്ത് ഇ.എം.എസ് ഹാൾ നവീകരണം, എൽ.ഇ.ഡി തെരുവ് വിളക്ക് സ്ഥാപിക്കൽ, ഹരിതകർമസേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോ ഗുഡ്സ്, ആയമ്പത്ത് കോളനി നവീകരണം – ഒന്നാം ഘട്ടം, വെങ്കറോളി കോളനി ഡ്രൈനേജ്, ലൈഫ് ഭവന പദ്ധതി, ചെലോടെ ചെങ്ങോട്ടുകാവ് പദ്ധതി, വയോ കാന്തി, അജൈവ മാലിന്യശേഖരണത്തിൻ്റെ ഭാഗമായി സ്മാർട്ട് ഗാർബേജ് അപ്പ് പദ്ധതിയും 2022-23 വാർഷിക പദ്ധതിയിൽ പഞ്ചായത്ത് എറ്റെടുത്തിരുന്നത്. ഭരണ സമിതിയും ആസൂത്രണ സമിതിയും വർക്കിങ് ഗ്രൂപ്പുകളും നിർവ്വഹണ ഉദ്യോഗസ്ഥരുടേയും പഞ്ചായത്തിലേയും ഘടക സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരുടേയും യോജിച്ച പ്രവർത്തനമാണ് അഭിമാനകരമായ നേട്ടത്തിന് അർഹമാക്കിയതെന്ന് പ്രസിഡണ്ട് അറിയിച്ചു.

Advertisement

Summary: the first in the district by fully utilizing the project fund amount. Chengotukav Panchayat received the award