സാംസ്കാരിക സമ്മേളത്തിന് തിരിതെളിഞ്ഞു; തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും
അരിക്കുളം: തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷനൽ ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി പ്രസിഡന്റ് ടി.മുത്തു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മേപ്പയ്യൂർ എസ്എച്ച്ഒ പി.ജംഷ്ദ് മുഖ്യാതിഥിയായിരുന്നു. വി.കെ സുരേഷ്ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രജനി, ട്രസ്റ്റി ചെയർമാൻ ധനേഷ്, ഇ.കെ അഹമ്മദ് മൗലവി, നാറാണത്ത് അമ്മദ് ഹാജി, പ്രദീപ് കുമാർ എൻ.കെ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ വി.വിജയൻ, ടി.എ ശിവദാസ്, ലതേഷ് പുതിയെടുത്ത്, സി.മോഹൻദാസ്, സുരേഷ് ബാബു കല്ലങ്ങൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സി.ചന്ദ്രൻ സ്വാഗതവും, ബാലകൃഷ്ണൻ മാസ്റ്റർ കുന്നത്ത് നന്ദിയും പറഞ്ഞു.
ഉത്സവത്തിന് ഇന്ന് വൈകിട്ട് അഞ്ച്മണിക്ക് കൊടിയേറും. 23ന് നൃത്തസന്ധ്യ, 24ന് രാത്രി എട്ടുമണിക്ക് സൗപര്‍ണിക അത്താഴക്കുന്ന് കണ്ണൂര്‍ അവതരിപ്പിക്കുന്ന നാട്ടരങ്ങ്, 25ന് രാത്രി തായമ്പക, ഭജന, 26ന് ഇളനീര്‍ക്കാവ് സമര്‍പ്പണം, പള്ളിവേട്ട തുടങ്ങിയ പരിപാടികള്‍ ഉണ്ടാവും. 27ന് ആറാട്ട് സദ്യയോടെ ആറാട്ട് മഹോത്സവം അവസാനിക്കും.