ജനിച്ചത് മുസ്ലീം കുടുംബത്തില്‍ , പിന്നീട് ജീവിച്ചത് ഹിന്ദുമത വിശ്വാസിയായി; ഒടുവില്‍ കക്കയത്തെ കബീര്‍ദാസ് എന്ന എ.കെ ദാസേട്ടന്‍ യാത്രയായത് മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാതെ


കുരാച്ചുണ്ട്: മുസ്ലീം കുടുംബത്തില്‍ ജനിച്ച് ഹിന്ദുമത വിശ്വാസിയായി ജീവിച്ച എ.കെ ദാസ് എന്ന കബീര്‍ദാസിന് ഒടുവില്‍ അദ്ദേഹത്തിന്റെ ഒസ്യത്ത് പൂര്‍ത്തല്‍ കരിക്കാന്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ തടസ്സമായില്ല. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം പള്ളിയില്‍ ഖബറടക്കി.

1934-ല്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് കൂട്ടുങ്കല്‍ അലിയാര്‍ കുഞ്ഞിന്റെ മകനായാണ് കബീര്‍ദാസ് ജനിച്ചത്. പിന്നീട് തങ്കമ്മയെ കല്യാണ കഴിച്ച് കൂരാച്ചുണ്ട് കക്കയത്തേയ്ക്ക് കുടിയേറി താമസിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ആശ്രയത്തില്‍ ആകൃഷ്ടനായ കബീര്‍ദാസ് പിന്നീട് ജീവിച്ചത് ഹിന്ദുമത വിശ്വാസിയായിരുന്നു. സി.പി.ഐ.യുടെ ബ്രാഞ്ച് സെക്രട്ടറിയായും ദാസ് പ്രവര്‍ത്തിച്ചിരുന്നു.

പിന്നീട് മു തുകാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലായിരുന്നു ജോലി. തങ്ങളുടെ ആറ് മക്കളെയും ഹിന്ദുമതാചാര പ്രകാരമാണ് വളര്‍ത്തിയതും. എന്നാല്‍ മരിക്കുമ്പോള്‍ മുസ്ലീം ആചാര പ്രകാരം മൃതദേഹം പള്ളിയില്‍ ഖബറടക്കണമെന്നായിരുന്നു എ.കെ ദാസിന്റെ ആഗ്രഹം. ഇത് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അദ്ദേഹം പങ്കുവെച്ചിരുന്നു.

അച്ഛന്റെ ആഗ്രഹത്തിന് മക്കളും സുഹൃത്തുക്കളും ഒന്നിച്ചതോടെ അനുകൂല നിലപാട് കമ്മിറ്റിയും എടുത്തതോടെ ദാസിന്റെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു. വ്യാഴാഴ്ച പത്ത് മണിയോടെ മൃതദേഹം പെരിന്തല്‍ മണ്ണയിലേക്ക് കൊണ്ടുപോയി. അവിടെ ദാസിന്റെ സഹോദരി ഭര്‍ത്താവിന്റെ കബറിടത്തിന് സമീപമാണ് അന്ത്യവിശ്രമത്തിനുള്ള സ്ഥലമൊരുക്കിയത്.ബേബി, കുഞ്ഞുമോള്‍, കുഞ്ഞുമോന്‍, രാജന്‍ (കായംകുളം), സെലി, ഷാജി എന്നിവരാണ് ദാസിന്റെ മക്കള്‍.