‘36000 മെമ്പര്‍ഷിപ്പ് ചേര്‍ക്കും’; കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കണ്വന്ഷന് ചേര്‍ന്നു
കൊയിലാണ്ടി: കര്‍ഷക സംഘം കൊയിലാണ്ടി ഏരിയ കണ്വന്ഷന് ചേര്‍ന്നു. കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വന് കണ്വെന്ഷന്
ഉദ്ഘാടനം ചെയ്തു. 36000 മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിനും സേലം രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുന്നതിനും കണ്വന്ഷന് തീരുമാനിച്ചു.
ഏരിയ പ്രസിഡണ്ട് അഡ്വ: കെ സത്യന് അധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു, ഏരിയാ സെക്രട്ടറി പികെ. ബാബു, ടി.വി ഗിരിജ, എ.എം സുഗതന് എന്നിവര്‍ സംസാരിച്ചു. പി.സി സതീഷ് ചന്ദ്രന് സ്വാഗതവും എം.എം രവീന്ദ്രന് നന്ദിയും പറഞ്ഞു.