ലഹരിക്കെതിരെ ജനകീയ യുദ്ധത്തില്‍ അണിചേരുക; കൊയിലാണ്ടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: ലഹരിക്കെതിരെ ജനകീയ യുദ്ധത്തില്‍ അണിചേരുക എന്ന മുദ്രാവാക്യമുയര്‍ത്തി കൊയിലാണ്ടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ഈസ്റ്റ് മേഖല കമ്മിറ്റി. മാവിന്‍ചുവട് നിന്നും ആരംഭിച്ച് കുറുവങ്ങാട് അക്വഡേറ്റിന് സമീപത്ത് വെച്ച് മാര്‍ച്ച് സമാപിച്ചു.
നൈറ്റ് മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സമാപന യോഗത്തില്‍ ലഹരിക്കെതിരെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഓരോ പ്രദേശങ്ങളിലംു ജാഗ്രത സമിതി രൂപീകരിച്ച് ലഹരി ഉറവിടങ്ങള്‍ ഇല്ലാതാക്കാനും തീരുമാനമായി.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ്, എം. ബാലകൃഷ്ണന്‍, കൗണ്‍സിലര്‍ സി. പ്രഭ ടീച്ചര്‍
എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
Summary: The DYFI Koyilandy East Regional Committee held a night march in Koyilandy raising the slogan “Join the people’s war against. drugs”.