മൊബൈല്‍ ഫോണിൽ സംസാരിച്ച് ഡ്രൈവിങ്; കോഴിക്കോട് – നരിക്കുനി റൂട്ടിലെ ബസ് ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു
കോഴിക്കോട്: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് – നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കെ.കെ മുഹമ്മദ് ഹാരിസിന്റെ ലൈസൻസ് ആണ് കോഴിക്കോട് ആർ.ടി.ഒ പി.എ നസീർ 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
മാത്രമല്ല 5 ദിവസത്തെ നിർബന്ധിത ട്രെയിനിങ്ങിനും നിർദേശിച്ചു. ബസിലെ യാത്രക്കാർ നൽകിയ വിഡിയോ തെളിവായി സ്വീകരിച്ചാണ് നടപടി.
Description: The driver's license was suspended for driving a private bus while talking on the phone