വയനാടിന് കൈത്താങ്ങാവാന്‍ എസ്സ്.എ.ആര്‍.ബി.ടി.എം ഗവ: കോളജിലെ 1991-93 വര്‍ഷ പ്രീഡിഗ്രീ ബാച്ച് കൂട്ടായ്മ; സമാഹരിച്ച തുക നഗരസഭ ചെയര്‍പേഴ്‌സണ് കൈമാറി


കൊയിലാണ്ടി: എസ്സ്.എ.ആര്‍.ബി.ടി.എം ഗവ: കോളജിലെ 1991-93 വര്‍ഷ പ്രീഡിഗ്രീ ബാച്ച് കൂട്ടായ്മ സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കെപ്പാട്ടിന് കൈമാറി.

ചടങ്ങില്‍ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു, സൂപ്രണ്ട് മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിഷാദ്, കൂട്ടായ്മയുടെ പ്രസിഡന്റ് സന്തോഷ് നരിക്കിലാട്ട്, സെക്രട്ടറി മിനി പ്രദീപ്, അംബുജം കൊല്ലം, പ്രഭീഷ് കൊല്ലം, പ്രവീണ്‍ പെരുവട്ടൂര്‍, സുരേഷ് മുചുകുന്ന് എന്നിവര്‍ പങ്കെടുത്തു.

Description: the-donation-to-the-wayanad-relief-fund-collected-by-the-undergraduate-batch-group-was-handed-over-to-chairperson-of-the-koyalandy-municipality.