2023- 24 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രവര്‍ത്തനം; ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മേലടി ബ്ലോക്ക് പഞ്ചായത്തിനെ അനുമോദിച്ച് ജില്ലാ പ്ലാനിംഗ് കമ്മിറ്റി


കൊയിലാണ്ടി: ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേലടി ബ്ലോക്ക് പഞ്ചായത്തിനെ അനുമോദിച്ചു. 2023- 24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിനാണ് അനുമോദനം. ജില്ലാ കലക്ടറില്‍ നിന്നും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് പുരസ്‌കാരം ഏറ്റുവാങ്ങി.


ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പ്ലാനിങ് കമ്മിറ്റി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസന്ന പി, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന പുതിയോട്ടില്‍, സെക്രട്ടറി ജോബി സലാസ്, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Summary: The District Planning Committee congratulated the Meladi Block Panchayat for securing the second position at the district level.