‘ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ട്ടിസാന്‍സ് മന്ത്രാലയം രൂപീകരിക്കണം’; ഉന്നതവിജയികള്‍ക്കും കൈതൊഴിലാളികള്‍ക്കും ഉപഹാരം നല്‍കി കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്സിന്റെ വിശ്വകര്‍മ്മജയന്തി ദിനം കൊയിലാണ്ടിയില്‍ ആഘോഷിച്ചു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്സിന്റെ ജില്ലാ തല വിശ്വകര്‍മ്മജയന്തി ദിനാഘോഷം കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചു. പരമ്പരാഗതമായി കൈതൊഴില്‍ ചെയ്യുന്ന അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസാന്‍സ് തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ആര്‍ട്ടിസാന്‍സ് മന്ത്രാലയം രൂപീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വിശ്വകര്‍മ്മജയന്തി ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും, വിവിധ കൈതൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.
സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉപഹാരങ്ങള്‍ വി.ടി. സുരേന്ദ്രന്‍ നല്‍കി. ബാലകൃഷ്ണന്‍ പന്നൂര്‍, സത്യനാഥന്‍ എടക്കര, സുരേന്രന്‍ വള്ളിക്കാട്, ശ്രീജു പി.വി, മനോജ് കാളക്കണ്ടം, നിഷ ആനന്ദന്‍, തുടങ്ങിയവര്‍ സംസാരിച്ചു.