മുത്താമ്പി പുഴയില്‍ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടിയ യുവാവ് മരിച്ചു. പന്തലായനി പുതിയോട്ടില്‍ മിഥുന്‍ ആണ് മരിച്ചത്. നാല്‍പ്പതു വയസായിരുന്നു.
ഇന്ന് രാത്രി എട്ടുമണിയോടെയാണ് ബൈക്കില്‍ മുത്താമ്പി പാലത്തിന് സമീപത്തെത്തിയ മിഥുന്‍ ബൈക്ക് നിര്‍ത്തി പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട സമീപത്ത് മീന്‍ പിടിക്കുകയായിരുന്ന പ്രദേശവാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ഗ്രേഡ് എ എസ് ടി ഒ ബാബു പികെ, സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ അനൂപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ് ഇ.എം, അനൂപ് എന്‍പി, റഷീദ് കെ പി, ഹോം ഗാര്‍ഡ് ഓം പ്രകാശ്, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: പി.മുത്തുകൃഷ്ണന്‍. അമ്മ: അനൂപ.