ചേമഞ്ചേരിയിലെ കോരോത്ത് കണ്ടി ദാമോദരന്‍ നായര്‍ സ്മാരക ലൈബ്രറി ഇനി ഹരിത ഗ്രന്ഥാലയം
ചേമഞ്ചേരി: കോരോത്ത് കണ്ടി ദാമോദരന്‍ നായര്‍ സ്മാരക ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗണ്‍സില്‍ അംഗം പി. വേണു മാസ്റ്റര്‍, ലൈബ്രറി നേതൃസമിതി അംഗം കെ.വി.സന്തോഷ്, കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ലൈബ്രറി പ്രസിഡന്റ് ശശീന്ദ്രന്‍ ഒറവങ്കര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.
Summary: The Damodaran Nair Memorial Library at Koroth in Chemancherry is now a green library.