കണ്ടെയ്‌നര്‍ ലോറി തട്ടി മരക്കൊമ്പ് മുറിഞ്ഞുവീണു; കൊയിലാണ്ടിയില്‍ ഗതാഗതം സ്തംഭിച്ചു
കൊയിലാണ്ടി: നഗരത്തില്‍ കണ്ടെയ്‌നര്‍ ലോറി തട്ടി മരക്കൊമ്പ് മുറിഞ്ഞുവീണത് ഗതാഗത തടസത്തിനിടയാക്കി. കൊായിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്‍വശം ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ചുമാറ്റി. അരമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് മരക്കൊമ്പ് മാറ്റി ഗതാഗതം പൂര്‍വസ്ഥിതിയിലായക്കിയത്.
രക്ഷാപ്രവര്‍ത്തനത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു പ്രസാദിന്റെ നേതൃത്വത്തില്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ദ് യ, നിധി പ്രസാദ് ലാ, ഷാജു,അഖില്‍,ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ പങ്കെടുത്തു.